പുതുമുഖങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഓട്ടത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണം

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓട്ടം’.

ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍ പുറത്തിറക്കിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ആരോമല്‍ പൂവാലി… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും ജയചന്ദ്രന്‍ തന്നെയാണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.

ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. ഒപ്പം, വില്ലന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 4 മ്യൂസിക്സ് സംഗീതം നല്‍കുന്നത് ഓട്ടത്തിന് വേണ്ടിയാണ്.

Top