പല നല്ല കാര്യങ്ങളും കേട്ടപ്പോള്‍ കരച്ചിലാണ് വന്നത്; പ്രശംസയില്‍ വികാരഭരിതനായി ജോജു

പ്രശംസയില്‍ വികാരഭരിതനായി മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജ്ജ്. നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ പല നല്ല കാര്യങ്ങളും കേട്ടപ്പോള്‍ കരച്ചിലാണ് വന്നതെന്ന് ജോജു പറയുന്നു.

ഒരുകാലത്ത് തനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് പലരും ഇറക്കിവിട്ടിരുന്നു. എന്നാല്‍ അത് ശരിയായിരുന്നു. അഭിനയിക്കാനും ഡബ്ബ് ചെയ്യാനുമൊന്നും അന്നറിയില്ലായിരുന്നു. നാല് മാസം മുന്‍പുള്ള ജീവിതമല്ല ഇപ്പോഴത്തേത്. ജോജു പറയുന്നു. താന്‍ ആഗ്രഹിച്ച പലര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും കിട്ടി. അപ്രതീക്ഷിതമായാണ് തനിക്ക് പല സൗഭാഗ്യങ്ങളും ലഭിച്ചത്. തനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇതിന് കഴിയും, ജോജുവിന്റെ വാക്കുകള്‍.

Top