ആരാധകര്‍ സന്തോഷത്തില്‍; മലയാളത്തിന്റെ അമ്പിളിക്കല ജഗതിശ്രീകുമാര്‍ തിരിച്ചെത്തുന്നു

തിരുവനന്തപുരം: മലയാളത്തിന്റെ അമ്പിളിക്കല ജഗതിശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലേയ്ക്ക് മടങ്ങിയെത്തുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രിയതാരം മടങ്ങി എത്തുന്നത് ആരാധകരുടെ സ്വപ്‌നമാണ്. പരസ്യ ചിത്രത്തിലൂടെയാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.

തൃശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലായിരിക്കും അദ്ദേഹം അഭിനയിക്കുന്നത്. അടുത്ത വര്‍ഷം സിനിമയിലും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുന്നതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

Top