ജയന്റെ ഓർമ്മകളിൽ മലയാള സിനിമ

ലയാളികളുടെ സ്വന്തം ജയൻ ഓർമയായിട്ട് ഇന്ന് നാല്പത് വർഷം തികയുന്നു. മലയാളത്തിലെ ഒരുകാലത്തെ പുരുഷ സൗന്ദര്യം അകാലത്തിൽ പൊലിഞ്ഞപ്പോൾ അന്ന് നഷ്ടമായത് തിയേറ്ററുകളിൽ പ്രകമ്പനം തീർക്കാൻ കഴിയുന്ന, മലയാളം അന്നേ വരെ കണ്ട ഏറ്റവും വലിയ താരത്തിന്റെ നഷ്ടം കൂടിയായിരുന്നു. വിട്ടു പിരിഞ്ഞു നാല്പത് വർഷങ്ങൾ പിന്നിടുമ്പോഴും ജയൻ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഇന്നും മലയാളി സിനിമ പ്രേമികളുടെ മനസിൽ നിൽക്കുന്നുണ്ട്.

കോളിളക്കം എന്ന സിനിമയുടെ ചിത്രികരണത്തിനിട 1980 നവംബർ 16ന് ആയിരുന്നു ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിക്കുന്നത്. ഒരു താരം എന്ന നിലയിൽ സാധാരണക്കാരുടെ പൾസ് അറിഞ്ഞ നടൻ കൂടി ആയിരുന്നു ജയൻ. അദ്ദേഹത്തിന്റെ സിനിമകളും അങ്ങിനെ തന്നെ ആയിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമായിൽ എത്തിയ അദ്ദേഹത്തിന് കുറഞ്ഞ നാൾ മാത്രമേ നായകനായി തുടരാനുള്ള ഭാഗ്യം ഉണ്ടായിരുന്നുള്ളു. മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കും ജയൻ എന്ന നടനെയും അതിലുപരി ജയൻ എന്ന താരത്തെയും.

Top