ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി ; മുംബൈ സ്വദേശിയായ മലയാളി വരന്‍

divya-unny-marriage

രു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരിയായി മാറിയ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ സ്വദേശിയും, മലയാളിയുമായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി അമേരിയ്ക്കയിലെ ഹൂസ്റ്റണിലാണ് താമസം. ഇവിടുത്തെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകള്‍ നടന്നത്.

വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. രണ്ടുവര്‍ഷം മുന്‍പായിരുന്നു അമേരിക്കന്‍ മലയാളിയുമായിട്ടുളള താരത്തിന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഇവരുടെ രണ്ടുമക്കളും ദിവ്യാ ഉണ്ണിയോടൊപ്പമാണ് താമസം.

Top