സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ല, അക്കാര്യത്തില്‍ ശ്രദ്ധാലുവാണ് : ബാബു ആന്റണി

babu-antony

ലയാള സിനിമയിലെ ആക്ഷന്‍ സ്റ്റാര്‍ എന്ന ബഹുമതി ബാബു ആന്റണിയ്ക്ക് എന്നും സ്വന്തമാണ്. വിദേശത്തേയ്ക്ക് പോയ ബാബു ആന്റണി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരികെ എത്തുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട അഭിപ്രായം പ്രകടിപ്പിക്കുകയാണ്.

സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്നും അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണെന്നുമാണ് താരം വ്യക്തമാക്കുന്നത്. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും ബാബു ആന്റണി പറഞ്ഞു.

‘കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മലയാളത്തില്‍ ഒരു ആക്ഷന്‍ സിനിമ ചെയ്തിട്ടില്ല. അക്കാര്യം ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ആക്ഷന്‍ ഇനിയും ഏറെ എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര തങ്ങളുടെ വേഷമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്’ താരം കൂട്ടിച്ചേര്‍ത്തു.Related posts

Back to top