ഷെയ്ന്‍ നിഗത്തോട് ക്ഷമിക്കണം, 23 വയസുള്ള കൊച്ചു പയ്യനാണ്- ഷീല

ഷെയ്‌നിഗത്തിന്റെ വിലക്കിനെ തുടര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡയകളിലൂടെയും അല്ലാതെയും പ്രതികരിച്ച് രംഗത്തെത്തുന്നത്. ഇപ്പോൾ മലയാള നടി ഷീലയാണ് രംഗത്തെത്തിയിരിക്കുന്നത്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം അപ്പോഴാണ് ഷെയിനിന്റെ കാര്യത്തില്‍ പ്രതികരിച്ചത്.

ഷെയ്ന്‍ നിഗത്തോട് ക്ഷമിക്കണം. 23 വയസുള്ള കൊച്ചു പയ്യനാണ്. ഷെയ്‌നിനെ വിലക്കാന്‍ പാടില്ലെന്ന് ഷീല പറഞ്ഞു. ആരെയും സിനിമയില്‍ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല വ്യക്തമാക്കുകയുണ്ടായി.

കൂടാതെ ഷെയ്‌നിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ലെന്നും ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോ എന്നും മാധ്യമ പ്രവര്‍ത്തകരോട് ഷീല ചോദിക്കുകയുണ്ടായി.

സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല.

Top