‘സിനിമയുമായി ബന്ധമില്ലാതെ മൂന്ന് മാസം… അതില്‍ സന്തോഷിക്കുന്ന രണ്ടാളും’- പൃഥ്വി

‘സിനിമയുമായി ബന്ധമില്ലാതെ മൂന്ന് മാസം… ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്…’ എന്നു പറഞ്ഞ പൃഥ്വിരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണിപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ സിനിമയിൽ നിന്നും അവധിയെടുക്കുന്നതില്‍ ജീവിതത്തില്‍ സന്തോഷിക്കുന്ന രണ്ടാളുകള്‍ ഉണ്ട്. തന്റെ ഭാര്യയേയും മകളേയും കുറിച്ചാണ് പൃഥ്വി പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുക്കുകയാണെന്നും ഈ ബ്രേക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളതാണെന്നുമാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിംഗ് ഇന്ന് കഴിഞ്ഞു. ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി എനിക്കറിയാത്ത കാര്യമാണ്- മൂന്ന് മാസത്തേക്ക് ഞാന്‍ സിനിമയില്‍ നിന്നും അവധിയെടുക്കുകയാണ്. ഒരു ബ്രേക്ക് ഷൂട്ടിന് പോകണമെന്ന ചിന്തയോടെയല്ലാതെ ദിവസവും രാവിലെ എഴുന്നേല്‍ക്കുക. ഈ ബ്രേക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളതാണ്. സിനിമയുമായി ബന്ധമില്ലാതെ മൂന്ന് മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല. സന്തോഷമാണോ അതോ ചെറിയൊരു പേടിയുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ക്ക് ഉറങ്ങാനുള്ള സമയം കഴിഞ്ഞിട്ടുണ്ടാവും. എന്നാലും നാളെ ഞായര്‍ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു. ഞങ്ങള്‍ നിര്‍മിക്കുന്ന രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം വളരെ താത്പര്യമുള്ള തിരക്കഥയാണതിന്റേത്. അപ്പോള്‍ 20ന് തിയേറ്ററില്‍ കാണാം.

That’s a wrap for me on #AyyappanumKoshiyum today. And as I travel back from the location, I realise lying ahead of me…

Posted by Prithviraj Sukumaran on Saturday, December 7, 2019

Top