മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം; ക്യാപ്ടന്‍ രാജുവിനെ കുറിച്ച് എ.കെ.ബാലന്‍

ak balan

തിരുവനന്തപുരം: ക്യാപ്ടന്‍ രാജുവിന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ.ബാലന്‍ അനുശോചനം അറിയിച്ചു.

മലയാളസിനിമയില്‍ പൗരുഷത്തിന്റെ പ്രതീകമായി നാല് പതിറ്റാണ്ട് കാലം തകര്‍ത്തഭിനയിച്ച നടനായിരുന്നു ക്യാപ്ടന്‍ രാജുവെന്നാണ് എ.കെ. ബാലന്‍ പറഞ്ഞത്.

സൂപ്പര്‍താരങ്ങളെപ്പോലും നിഷ്പ്രഭരാക്കി കൊണ്ട് സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കാറുള്ള ക്യാപ്ടന്‍ രാജുവിന്റെ ഭാവാഭിനയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നുവെന്നും സ്വഭാവനടനായും വില്ലനായും മാത്രമല്ല, ഹാസ്യനടനായും ആസ്വാദകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ക്യാപ്റ്റന്‍ രാജുവിന്റെ ദേഹവിയോഗത്തില്‍ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

Top