കൊവിഡ് 19; സൗദിയില്‍ എറണാംകുളം സ്വദേശി മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാംകുളം സ്വദേശി റെജി മാത്യു(45) ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് റെജി ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സൗദിയിലെ അല്‍ കോബാറിലായിരുന്നു റെജി ജോലി ചെയ്തിരുന്നത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി.

Top