വിജയ് ചിത്രം ദളപതി 63-ല്‍ മലയാളി താരം റീബാ മോണിക്കയും

വിജയ് നായകനാകുന്ന പുതിയ ചിത്രം ദളപതി 63-ല്‍ മലയാളി താരം റീബാ മോണിക്കയും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയരംഗത്തേയ്ക്ക് വന്ന നടിയാണ് റീബ. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഒരു സ്‌പോര്‍ട്‌സ് ത്രില്ലറാണ് ചിത്രം. ആറ്റ് ലീ യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നയന്‍താരയാണ് നായിക. വനിതാ ഫുട്ബാള്‍ ടീമിന്റെ കോച്ചായ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ജാക്കി ഷൊറോഫ് , കതിര്‍, ഇന്ദുജാ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മ്മിക്കുന്നത് എ.ജി. എസ് എന്റര്‍ടെയ്ന്‍മെന്റാണ് . ചിത്രം ഒക്ടോബര്‍ 27 ന് പ്രദര്‍ശനത്തിന് എത്തും.

Top