സഹതാരത്തിന്റെ വിവാഹാഘോഷം; ചുവന്ന സാരിയില്‍ തിളങ്ങി നടി മാളവിക വെയില്‍സ്

ലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മാളവിക വെയില്‍സ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് മാളവിക വെയില്‍സ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകയായ നടി നിത്യാ റാമിന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ എടുത്ത ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

മെറൂണ്‍ സാരിയില്‍ സുന്ദരിയായാണ് മാളവിക എത്തുന്നത്. വിവാഹാഘോഷ വേദിയില്‍ പരമ്പരാഗത വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുകയാണ് മാളവികയും നിത്യയും. ഗോള്‍ഡന്‍ കളര്‍ സാരിയില്‍ വിവാഹ വേഷത്തില്‍ ഇരിക്കുന്ന നിത്യയുടെ പിന്നില്‍ മാളവിക നിന്നുകൊണ്ടുള്ള ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നുണ്ട്.

നന്ദിനി എന്ന തമിഴ് – മലയാളം ഹൊറര്‍ സീരിയയിലൂടെയാണ് മാളവിക കൂടുതല്‍ ശ്രദ്ധേയമായത്. നന്ദിനിയെന്ന ഹൊറര്‍ പരമ്പരയില്‍ മാളവികയുടെ സഹതാരമാണ് നിത്യ. ഓസ്ട്രേലിയന്‍ ബിസിനസ് മാന്‍ ഗൗതമിനെയാണ് നിത്യ വിവാഹം ചെയ്തത്. ഏറ്റവും ബെസ്റ്റിയായ നിത്യയോടൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

Top