ലാക് മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി നടി മാളവിക മോഹനന്‍

ലാക് മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി നടി മാളവിക മോഹനന്‍. ഡിസൈനര്‍മാരായ വിനീത് രാഹുലില്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്.

ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞ പലാസോയും ബ്രാലെറ്റും ഷീര്‍ ബ്ലൂ ജാക്കറ്റുമായിരുന്നു മാളവികയുടെ വേഷം.


ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ആസിഫ് അലിയുടെ നായികയായി ‘നിര്‍ണായകം’ സിനിമയിലും അഭിനയിച്ചു. മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദറി’ലും വേഷമിട്ടു. ബോളിവുഡില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ സിനിമയില്‍ അഭിനയിച്ചു. തമിഴില്‍ രജനീകാന്തിന്റെ ‘പേട്ട’ സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു.മോഹനന്റെ മകളാണ് മാളവിക

View this post on Instagram

#malavikamohanan ❤

A post shared by Viral Bhayani (@viralbhayani) on

Top