ഗ്ലാമറസായി നടി മാളവിക; ചിത്രങ്ങള്‍ വൈറല്‍

ലാക്‌മേ ഫാഷന്‍ വീക്കില്‍ ഫാഷന്‍ സ്റ്റേറ്റ്മെന്റ് കൊണ്ട് കൂടുതല്‍ ശ്രദ്ധേയമായ നടിയാണ് മാളവിക. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അയേഷാഡെപാല ഒരുക്കിയ വസ്ത്രത്തില്‍ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ആസിഫ് അലി നായകനായെത്തിയ നിര്‍ണായകത്തില്‍ നായികയായി. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ മാളവിക അവസാനമായി അഭിനയിച്ചത്.

മജീദ് മജീദി ഒരുക്കിയ ബിയോണ്‍ഡ് ദി ക്ലൗഡ്‌സിലൂടെ ബോളിവുഡിലും താരം ചുവട് വച്ചു. രജനികാന്ത് ചിത്രം പേട്ടയിലും പ്രധാനവേഷം കൈകാര്യം ചെയ്തത് മാളവികയായിരുന്നു. വിജയ് നായകനാകുന്ന തെലുങ്ക് ചിത്രം ദളപതി 64 ആണ് മാളവികയുടെ പുതിയ പ്രോജക്ട്.

Top