രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം; മാളവികയുടെ ഡാന്‍സ് വീഡിയോ വൈറലാകുന്നു

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെട്ട ‘ആടുജീവിതം’ ടീം ഇന്നലെയാണ് കേരളത്തിലെത്തിയത്. ഇപ്പോഴിതാ പൃഥ്വി തിരിച്ചെത്തിയതിന്റെ സന്തോഷം ഒരു ഡാന്‍സ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് യുവനടി മാളവിക മേനോന്‍. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

”രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം,” എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ആരാധികയാണ് താനെന്നും മാളവിക പോസ്റ്റില്‍ പറയുന്നു. പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ എന്ന പാട്ടിനൊപ്പമാണ് മാളവിക ചുവട് വെച്ചിരിക്കുന്നത്.

‘916’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് മാളവിക. തുടര്‍ന്ന് താരം അഭിനയിച്ച ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു

Top