മലേഷ്യന്‍ ഓപ്പണ്‍ ; സിന്ധുവിനു പുറകെ ശ്രീകാന്ത് കിഡംബിയും പുറത്ത്

ലേഷ്യന്‍ ഓപ്പണ്‍ ടുര്‍ണമെന്റില്‍ പിവി സിന്ധുവിനു പുറകെ ശ്രീകാന്ത് കിഡംബിയും പുറത്ത്. ഇതോടെ മലേഷ്യന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു. ജപ്പാന്റെ കെന്റോ മോമോട്ടയോടാണ് 21-13, 21-13 എന്ന സ്‌കോറിനു ശ്രീകാന്തിന്റെ തോല്‍വി. നേരത്തെ പിവി സിന്ധുവും സെമിയില്‍ തോല്‍വിയേറ്റു വാങ്ങിയുരുന്നു.

തായ്‌വാന്റെ തായി സുയിംഗിനോട് 15-21, 21-19, 11-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യ ഗെയിം പരാജയപ്പെട്ടുവെങ്കിലും രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സിന്ധു 21-19നു ഗെയിം സ്വന്തമാക്കിയെങ്കിലും മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ തായി സുയിംഗ് ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരത്തോടാണ് സിന്ധുവിന്റെ തോല്‍വി. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ജേതാവ് കൂടിയാണ് തായ്‌വാന്‍ താരം.

Top