മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; റാഗിങിനിടെ കൈ തല്ലിയൊടിച്ചു

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. റാഗിങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിന് ഇടയാക്കുകയായിരുന്നു.

വാണിയമ്പലം സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് കൈ അടിച്ചൊടിച്ചു എന്നാണ് പരാതി. വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top