malapuram by election

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന പ്രചാരണമാണ് ഇന്നവസാനിക്കുന്നത്.

ഇന്ന് വൈകീട്ട് ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. കേന്ദ്രീകൃതമായ കൊട്ടിക്കലാശ പരിപാടികള്‍ മുന്നണികള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏഴ് നിയമസഭാ മണ്ഡലങ്ങളുടെ ആസ്ഥാനങ്ങളിലും റോഡ് ഷോ അരങ്ങേറും.

യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്.

എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധയൂന്നിയത്. വിഎസ് അച്യുതാനന്ദന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ എല്‍.ഡി.എഫിനുവേണ്ടി പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരുന്നു.

Top