മലപ്പുറത്ത് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം:മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ നിരീക്ഷണത്തില്‍. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 6 പഞ്ചായത്തുകളിലെ 522 പേരാണ് നലവില്‍ നിരീക്ഷണപട്ടികയിലുള്ളത്.

അതേസമയം മലപ്പുറത്ത് വാണിയമ്പലത്തെ കൊവിഡ് വൈറസ് ബാധിത ചികിത്സക്കെത്തിയ വണ്ടൂരിലെ മൂന്ന് സ്വകാര്യ ക്ലിനിക്കുകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി.

കാളികാവില്‍ വിദേശത്ത് നിന്നെത്തിയ 92 പേര്‍ നിരീക്ഷണത്തിലാണുള്ളത്. വാണിയമ്പലം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്രയും പേരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

Top