മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ അധ്യാപികയെ പ്രധാനധ്യാപകന്‍ മര്‍ദിച്ചു

BEAT

മലപ്പുറം: ഭിന്നശേഷിക്കാരിയായ അധ്യാപികയ്ക്ക് പ്രധാന അധ്യാപകന്റെ മര്‍ദ്ദനം. മലപ്പുറം എടവണ്ണയില്‍ ജിഎംഎല്‍പി സ്‌കൂളിലെ അറബിക് അധ്യാപികയായ ജസീനയേയാണ് പ്രധാന അധ്യാപകനായ ലത്തീഫ് മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ അധ്യാപികയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജസീനയെ അധ്യാപകന്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് അധ്യാപികയുടെ കുടുംബം വെളിപ്പെടുത്തി.

Top