കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാന്‍ പോയ പന്ത്രണ്ട് വയസുകാരന്‍ മുങ്ങി മരിച്ചു

മലപ്പുറം: പുഴയില്‍ കുളിക്കാന്‍ പോയ പന്ത്രണ്ട് വയസുകാരന്‍ മുങ്ങി മരിച്ചു. പരുമ്പറമ്പ് കലിയംകുളം കുട്ടന്റെ മകന്‍ സജിമോന്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.

കൂട്ടുകാര്‍ക്കൊപ്പം മുണ്ടമ്പ്ര തെക്കേ പാട്ട് പഞ്ചായത്ത് കുളത്തിലാണ് സജിമോന്‍ കുളിക്കാന്‍ പോയത്. കുളത്തില്‍ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്തുകയും ഉടന്‍ തന്നെ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷെ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല.

അരീക്കോട് ജിഎച്ച്എസ്എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സജിമോന്‍.

Top