കനത്ത മഴ; മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

മലപ്പുറം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള,കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് ജാഗ്രത നിര്‍ദേശം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top