മലപ്പുറം പൂക്കോട്ടൂരില്‍ കാര്‍ നിന്ത്രണംവിട്ട് മറിഞ്ഞു:മൂന്ന് പേര്‍ മരിച്ചു

accident

മലപ്പുറം: പൂക്കോട്ടൂരിനടുത്ത് അറവങ്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ദീന്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 2.45നായിരുന്നു അപകടം.ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top