പി.ജയരാജിനെതിരെ വധഭീഷണി; മാപ്പ് പറഞ്ഞ് പ്രതി,കേസ് ഒത്തുതീര്‍ത്തു

p-jayarajan

മലപ്പുറം: സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കേസ് ഒത്തുതീര്‍ന്നു. പ്രതി മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയത്.

ഇന്ന് രാവിലെ മഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോഴാണ് തനിക്ക് തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി എടവണ്ണ സ്വദേശി പറങ്ങോടന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ മാപ്പ് പറഞ്ഞത്.

പ്രതി തെറ്റ് മനസിലാക്കി ആത്മാര്‍ത്ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍്‌ക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രദര്‍ശനം കാണുന്ന ചിത്രം ജയരാജന്‍ തന്റെ ഫെയസ്്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. ഇതിനെതിരെ പി ജയരാജന് ഡിജിപി മുമ്പാകെ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Top