മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു. മുന്നിയൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഒഡീഷ സ്വദേശി ലാത് മഹിയാണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശിയായ ബുട്ടിബാഗയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

Top