മഞ്ചേരി ലോട്ടറിക്കടയില്‍ മോഷണം; പൊലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ലോട്ടറി കടയില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ 2.55 നാണ് ലോട്ടറിക്കടയില്‍ മോഷണം നടന്നത്.

കടയുടെ മുന്‍വശത്തെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിക്കുകയായിരുന്നു.തുര്‍ന്ന് കടയിലെ സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പൊലീസിനു കൈമാറി.

ഇന്നലെ ഫലം പ്രഖ്യാപിക്കുന്ന ലോട്ടറി ടിക്കറ്റുകളും കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷണം പോയത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെവെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കടയുടമ വ്യക്തമാക്കി.

Top