മലപ്പുറത്ത് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. പാലക്കാട് ആലത്തുര്‍ സ്വദേശി നൂര്‍ച്ചാല്‍ വെള്ളയാണ് മരിച്ചത്. മലപ്പുറം മേല്‍മുറിയിലാണ് അപകടം. മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ലോറി ഡ്രൈവര്‍ മരിച്ചു.

അപകടത്തില്‍ ബസ് ഡ്രൈവറടക്കം രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Top