പൊന്നാനിയില്‍ നിന്ന് കാണാതായ 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മലപ്പുറം: മത്സ്യബന്ധനത്തിനു പോയി കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെയും കണ്ടെത്തി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയായിരുന്നു കാണാതായത്. ഇവരെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും.

അഞ്ചു ദിവസം മുമ്പാണ് ഇവര്‍ പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞ് ഇവരുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി തീരദേശ പൊലീസും കോസ്റ്റ് ഗാര്‍ഡും അന്വേഷണം നടത്തിവരികയായിരുന്നു.

Top