മലപ്പുറത്ത് സ്മാർട്ടായി വനിതാ എക്‌സൈസ് ഉദ്യോഗസ്ഥര്‍; പരിശോധനക്ക് സ്‌കൂട്ടറിൽ എത്തും

മലപ്പുറം: മലപ്പുറം ജില്ലയിലെ വനിതാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇനി മുതൽ പരിശോധനക്കായി സ്‌കൂട്ടറുകളിൽ എത്തും.

എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതിന് ജില്ലയ്ക്ക് ആറ് സ്‌കൂട്ടറുകള്‍ അനുവദിച്ചു.

സ്‌കൂട്ടര്‍ വിതരണം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍. അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വഹിച്ചു.

സംസ്ഥാനത്ത് 100 സ്‌കൂട്ടറുകളാണ് ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളത്.

ജില്ലയിലെ സ്കൂൾ , കോളേജ് പരിസരങ്ങളിലും നഗരങ്ങളിലും നടക്കുന്ന മദ്യ-മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പുതിയ പദ്ധതി സഹായകമാകും.

ലഹരിവില്‍പ്പനയിലും ഇതോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാകുന്നതിനെത്തുടര്‍ന്നാണ് എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്നത്.

Top