തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനിടെ സംഘര്‍ഷം; കല്ലേറ്,സ്ത്രീകള്‍ക്കും പരിക്ക്

മലപ്പുറം : മലപ്പുറം ജില്ലയില്‍ താനൂരിനടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനിടെ സംഘര്‍ഷം. ഇടത് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ വാഹന പ്രചാരണത്തിന് വേണ്ടിയെത്തിയ പ്രവര്‍ത്തകര്‍ മടങ്ങിപ്പോകുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സ്ത്രീകളുള്‍പ്പെടെ കല്ലേറില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. അഞ്ചുടിയില്‍ തീരപ്രദേശത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറ് നടന്നതായും പരാതിയുണ്ട്.

പ്രചാരണത്തിനെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎമ്മും പറഞ്ഞു.

Top