മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും; ആത്മവിശ്വസത്തോടെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനുവാണ് കുഞ്ഞാലിക്കുട്ടിയുടെ എതിരാളി. എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണനും മലപ്പുറത്ത് മികച്ച വിജയത്തിന്റെ പ്രതീക്ഷയിലാണ്.

Top