മൊബൈല്‍ ഫോണ്‍ മോഷണം; രണ്ട് പേര്‍ പിടിയില്‍

തിരൂരങ്ങാടി: മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ രണ്ട് പേര്‍ പിടിയില്‍. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടില്‍ രാഹുല്‍ (22), ചെട്ടിപ്പടി സ്വദേശി കുറ്റ്യാടി അകീബ് (22) എന്നിവരാണ് പൊലീസ് പിടിയിലായത്. തിരൂരങ്ങാടി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തലപ്പാറയില്‍ ഇതരസംസ്ഥാന കുടുംബം താമസിക്കുന്നിടത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ചെമ്മാട് ബ്ലോക്ക് റോഡിലെ സ്ഥാപന ജീവനക്കാരുടെ രണ്ടും ഫോണുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച നാല് ഫോണുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top