നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമുണ്ടാകുമെന്ന് സർക്കാർ

മലപ്പുറം: മലപ്പുറത്ത് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ നാലു മാസമെങ്കിലും താമസമുണ്ടാകുമെന്ന് സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സമാന്തരപാത നിര്‍മ്മിക്കുവാനുള്ള ആലോചന തുടങ്ങി.

വനം വകുപ്പിന്റെ സഹകരണത്തോടെ താത്കാലിക പാത നിര്‍മ്മിക്കുവാനാണ് ആലോചിക്കുന്നത്. നിലമ്പൂരില്‍ നിന്ന് ഊട്ടി, ബംഗളുരു ഭാഗത്തേക്കുള്ള പാതയിലാണു നാടുകാണി ചുരം. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിയുകയും ഗതാഗതം സ്തംഭിക്കുകയുമായിരുന്നു. വന്‍ പാറകളാണു റോഡില്‍ വീണു കിടക്കുന്നത്. വനം, ജിയോളജി വകുപ്പുകളുടെ പിന്തുണയില്ലാത്തതും റോഡ് പുസ്ഥാപിക്കുവാന്‍ തടസമാണ്.

കനത്ത മഴയെ തുടര്‍ന്ന് ചുരത്തിലെ എട്ടു കിലോമീറ്റര്‍ ഭാഗത്താണ് വ്യാപകമായി മലയിടിച്ചിലുണ്ടായത്. കെഎസ്ആര്‍ടിസി ബസടക്കം മണ്ണിടിച്ചില്‍ സമയത്ത് ചുരത്തില്‍ കുടുങ്ങിയിരുന്നു. ദിവസങ്ങള്‍ക്കു ശേഷം തമിഴ്‌നാട് വഴിയാണ് ഇവ പുറത്തെത്തിച്ചത്.

Top