മലപ്പുറം മഞ്ചേരിയില്‍ സംഘര്‍ഷം ; തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു

മലപ്പുറം: ദേശീയ പണിമുടക്ക് ദിനത്തില്‍ വ്യാപാരികള്‍ കടകള്‍ തുറന്നതിനേത്തുടര്‍ന്ന് മലപ്പുറം മഞ്ചേരിയില്‍ സംഘര്‍ഷം. സമരാനുകൂലികള്‍ സംഘടിച്ചെത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചു. പണിമുടക്ക് അനുകൂലികള്‍ കടകളടപ്പിച്ചപ്പോള്‍ ഇവരെ തടയുന്നതിന് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കനത്ത പൊലീസ് കാവലിലാണ് കടകള്‍ തുറന്നിരിക്കുന്നത്.

രാവിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികള്‍ എത്തി കടകള്‍ അടപ്പിച്ചിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികള്‍ സംഘടിച്ച് കടകള്‍ തുറന്നു. പിന്നീട് വീണ്ടും സംഘം ചേര്‍ന്നെത്തിയ ഇവര്‍ വ്യാപാരികളെ മര്‍ദിക്കുകയും കടകളുടെ ഷട്ടര്‍ താഴ്ത്തുകയുമായിരുന്നു.

വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷയുമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്നേ അറിയിച്ചിരുന്നു.

Top