തിരൂരില്‍ സംഘര്‍ഷം; ഒരാള്‍ വെട്ടേറ്റ് മരിച്ചു

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര്‍ അറാഫത്താണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. യാസര്‍ അറഫാത്തും സുഹൃത്തുക്കളും പതിവായി വീടിന് സമീപത്തെ എല്‍.പി സ്‌കൂള്‍ മൈതാനത്ത് രാത്രി വൈകിയുംകൂട്ടം കൂടിയിരിക്കാറുണ്ട്. തൊട്ടടുത്ത വീട്ടിലെ അബൂബക്കര്‍ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ ഇവര്‍ക്ക് താക്കീത് നല്‍കിയതാണ്. സമാനമായ രീതിയില്‍ ഇന്നലെ രാത്രിയും കൂട്ടം കൂടിയിരുന്നത് വാക്കേറ്റത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും കാരണമായി. തുടര്‍ന്നാണ് യാസറിനെ വെട്ടി കൊലപ്പെടുത്തിയത്.

Top