മലപ്പുറം താനൂരില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം : താനൂര്‍ മുക്കോലയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ് മരിച്ചത്. കെട്ടിടത്തിന് പുറകില്‍ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാള്‍ ഇന്ന് രാവിലെ പെട്രോള്‍ വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാവാമെന്നാണ് നിഗമനം. താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top