malappuram-school students-kidnaping

kidnap

മലപ്പുറം:സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. മലപ്പുറം ചങ്ങരംകുളം തെങ്ങില്‍പളളിക്ക് സമീപത്താണ് സംഭവം.

പന്താവൂര്‍ ഇര്‍ശാദ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്

റോഡരികില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന കുട്ടികളോട് സ്‌കൂള്‍ ബസ് ഇല്ലെന്നും കാറില്‍ കയറിയാല്‍ സ്‌കൂളില്‍ ആക്കി തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

കുട്ടികള്‍ പോവാന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് ബലമായി പിടിച്ച് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഇതോടെ കുട്ടികള്‍ ബഹളം വച്ച് ഓടി. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും സംഘം അതിവേഗത്തില്‍ വാഹനമോടിച്ച് കടന്ന് കളഞ്ഞു.

സംഭവസ്ഥലത്തെത്തിയ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Top