കാല്‍നടയാത്രക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു;പിന്നാലെ സ്ഥലത്തെത്തിയ സഹോദരനും

കോട്ടക്കല്‍: കാല്‍നടയാത്രക്കാരന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചു. അബ്ദുള്‍ മജീദ്, സഹോദരന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. മലപ്പുറം കോട്ടക്കല്‍ എടരിക്കോട്പണിക്കര്‍പടിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

കാല്‍നടയാത്രക്കാരനായ പരുത്തിക്കുന്നന്‍ അബ്ദുള്‍ മജീദിന്റെ ദേഹത്തേക്ക് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് ടിപ്പര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ് ഓടിയെത്തിയ സഹോദരന്‍ മുസ്തഫ ഇത് കണ്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എടരിക്കോട് ക്ലാരിമൂച്ചിക്കല്‍ സ്വദേശികളാണ് ഇരുവരും

Top