മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; സി പി എമ്മിന് ഭൂരിപക്ഷം നഷ്ടമായി

cpm

മലപ്പുറം: മലപ്പുറം പോത്തുകല്‍ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പാക്കിയ സി പി എമ്മിന് ഭൂരിപക്ഷം നഷ്ടമായി. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് സി പി എം അംഗം രാജിവച്ചതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം നഷ്ടമായത്. രാജിയോടെ യു ഡി എഫിനും എല്‍ ഡി എഫിനും എട്ട് വീതം അംഗങ്ങളായി.

പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം അംഗം സി എച്ച് സുലൈമാന്‍ ഹാജിയാണ് രാജിവച്ചത്. മുതിര്‍ന്ന അംഗമായ തന്നെ അവഗണിച്ച് മറ്റൊരംഗമായ സി .സുഭാഷിനെ പ്രസിഡന്റാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുലൈമാന്‍ ഹാജിയുടെ രാജി. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവച്ചു.

യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് കഴിഞ്ഞ മാസം നടന്ന ഞെട്ടിക്കുളം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

Top