മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Maoist

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ വീടുകളില്‍ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയത്.

വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top