ഇടിഞ്ഞു വീഴുന്ന കുന്നിനുമുന്നില്‍ നിന്ന് പ്രാണ രക്ഷാര്‍ഥം ഓടുന്ന കുടുംബം; മലപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍

മലപ്പുറം: വിനോദസഞ്ചാര കേന്ദ്രമായ മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നാലു പേര്‍കുടുങ്ങി. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകള്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

https://www.youtube.com/watch?v=MOqUtCjAm2U
വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. വെള്ളം കെട്ടിനില്‍ക്കുന്നത് തിരിച്ചുവിടാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരായ സരോജിനി, മകന്‍, പേരക്കുട്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

Top