കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു, മരണസംഖ്യ 39

മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണം 39 ആയി.

കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മഴ മാറി നില്‍ക്കുന്നതും തിരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.

മന്ത്രി എ കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നല്‍കിയതായി മുരളീധരന്‍ അറിയിച്ചു.

Top