നിരോധിത മയക്കുഗുളികയുമായി മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായ മലപ്പുറം സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി കെ. അബ്ദുള്‍ റബ് നിസ്താറിനെയാണ് ( 32) ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണ് എംഡിഎംഎ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഈ ഗുളിക വില്‍ക്കാന്‍ പാടില്ല. കഴിച്ച് 30 മിനിട്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ ഉന്മാദ അവസ്ഥ നല്‍കുന്ന ഗുളിക ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിച്ചാല്‍ മാരക കരള്‍ രോഗത്തിന് കാരണമാകും.

കേരളത്തില്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ ലഭിക്കാത്ത എംഡിഎംഎ മൈസൂരില്‍ നിന്നെത്തിച്ച് വിതരണം ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെയാണ് മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്നത് . പ്രൊബേഷനറി എസ്.ഐ കെ. ശ്രീജേഷ്, എഎസ്‌ഐ സന്തോഷ്‌കുമാര്‍,സി.പി.ഒ മാരായ സുധര്‍മന്‍, മോഹനന്‍, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

 

Top