മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങ്; വിദ്യാര്‍ത്ഥി പരിക്കേറ്റ് ആശുപത്രിയില്‍

തിരൂര്‍: മലപ്പുറം തിരൂരില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഏഴൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, ഭക്തി എന്നിവ ചൂണ്ടിക്കാട്ടി കുറച്ചു ദിവസങ്ങളായി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Top