മലപ്പുറം വിഭജനം; ലീഗിന്റെ ആവശ്യം ഏകപക്ഷീയമെന്ന പേരില്‍ യുഡിഎഫില്‍ അസ്വാരസ്യം

മലപ്പുറം: മലപ്പുറം ജില്ല വിഭജനം എന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന് കാണിച്ച് യുഡിഎഫില്‍ തര്‍ക്കം. ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

ഇക്കാര്യം പരസ്യമായി പറയാന്‍ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡിസിസിയിലോ ജില്ല യുഡിഎഫിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ വര്‍ഷങ്ങളായി ഉയര്‍ത്തിയ ആവശ്യത്തില്‍ നിന്നാണ് ലീഗ് പുറകോട്ട് പോകുന്നത്. 2015ല്‍ ലീഗിന് പ്രാമുഖ്യമുള്ള ജില്ലാ പഞ്ചായത്ത് ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Top