മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് ആറു വയസുകാരി മരിച്ചു

തൃശൂര്‍: മലപ്പുറത്ത് ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു.
മലപ്പുറം എടപ്പാള്‍ സ്വദേശിനിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

കുട്ടിക്ക് ഡിഫ്തീരിയ വാക്‌സിനേഷന്‍ നല്‍കിയിരുന്നില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും ഡിഫ്തീരിയ ആണോ കുട്ടിയുടെ മരണകാരണമെന്നു വിലയിരുത്താന്‍ രണ്ടു ദിവസമെടുക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി.

Top