മലപ്പുറം ജില്ലയില്‍ ഇന്ന് 1451 പേര്‍ക്ക് കൊവിഡ്

ലപ്പുറം ജില്ലയില്‍ ഇന്ന് 1451 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1332 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. 1,059 പേര്‍ രോഗമുക്തി നേടി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയില്‍ 8870 പേരാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 52847 പേരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 25185 പേര്‍ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

52,847 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,870 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ കൊവിഡ് ബാധിച്ച് 144 പേര്‍ ജില്ലയില്‍ മരണപ്പെട്ടു.

Top