മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം ചോക്കാട് സ്വദേശി ഇര്‍ഷാദലി(29) ആണ് മരിച്ചത്. വിദേശത്ത് നിന്നു തിരിച്ചെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും.

Top