മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത; സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്ന കൊണ്ടോട്ടിയില്‍ കര്‍ശന നിയന്ത്രണം

മലപ്പുറം : മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്ന കൊണ്ടോട്ടിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കര്‍ഫ്യൂ നിലനില്‍ക്കും. അതേസമയം രണ്ട് അഭിഭാഷകര്‍ക്കും ക്ലര്‍ക്കിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി കോടതികളില്‍ നിയന്തണം കര്‍ശനമാക്കി.

കൊണ്ടോട്ടി താലൂക്ക് പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങിക്കാന്‍ പോവുന്നവര്‍ നിര്‍ബന്ധമായും കയ്യില്‍ റേഷന്‍ കാര്‍ഡ് കരുതണം.

Top