മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സ്വയം നിരീക്ഷണത്തില്‍

കോഴിക്കോട്: മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സ്വയം നിരീക്ഷണത്തില്‍. കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 42 പോലീസുകാരും 72 അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍പോയിരുന്നു. വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്കും പരിക്കേറ്റ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു നിരീക്ഷണത്തില്‍ പോയത്. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

Top